Search This Blog

Sunday, June 3, 2012

തക്കാളിജനിതകം

ഒമ്പതുവര്‍ഷത്തെ പരിശ്രമത്തിനുശേഷം ഗവേഷകര്‍ അതു കണെ്ടത്തി- തക്കാളിയുടെ ജനിതകഘടന. പതിനാലു രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ്‌ തക്കാളിയുടെ കുടുംബചരിത്രം കണെ്ടത്താനായി ഇത്രയുംകാലം പരിശ്രമിച്ചത്‌.

പഠിച്ചുവന്നപ്പോള്‍ തക്കാളി ആള്‌ ചെറുതാണെങ്കിലും ചില്ലറക്കാരനല്ലെന്ന്‌ അവര്‍ക്കു ബോധ്യമായി. ഒരു തക്കാളിയില്‍ 31,760 ജീനുകള്‍ കുടികൊള്ളുന്നു. തക്കാളിയുടെ ഉദ്ഭവകാലം മുതലുള്ള അതിന്റെ ചരിത്രമാണ്‌ ഈ ജീനുകളില്‍നിന്നു ഗവേഷകര്‍ വായിച്ചെടുക്കുന്നത്‌. മനുഷ്യന്റെ ചരിത്രത്തേക്കാള്‍ ദീര്‍ഘമായ ഒരു ചരിത്രമാണത്‌. അതുകൊണ്ടാവാം, ഒരു മനുഷ്യനിലുള്ള ജീനുകളുടെ എണ്ണത്തേക്കാള്‍ 7000 ജീനുകള്‍ കൂടുതലാണ്‌ തക്കാളിയില്‍.

തക്കാളിയുടെ പൂര്‍വികര്‍ പെറുവിലെ സോലാനം പിംപിനെല്ലിഫോളിയം എന്ന ചെടിയാണ്‌. അതിന്റെ കായയില്‍നിന്നാണു പില്‍ക്കാലത്ത്‌ തക്കാളി ഉണ്ടായിവന്നത്‌. ഗവേഷകര്‍ അതിനെ ഒരു പഴമായാണ്‌ എണ്ണുന്നത്‌. എന്നാല്‍, അമേരിക്കന്‍ സുപ്രിംകോടതി ഈയിടെ വിധിച്ചത്‌ അതു പച്ചക്കറിയാണെന്നാണ്‌. വിധിയില്‍ കാര്യമുണ്ട്‌. തക്കാളിയുടെ കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുവാണ്‌ ഉരുളക്കിഴങ്ങ്‌. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും ജനിതകഘടനയില്‍ 92 ശതമാനവും ഒരേപോലെയാണ്‌. ദിനോസറുകളുടെ നാശം കണ്ട കൂട്ടരാണു തക്കാളി. അന്നത്തെ പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ തക്കാളിയെ സഹായിച്ചത്‌ അതിന്റെ സമ്പന്നമായ ജനിതകഘടനയാണെന്നു ഗവേഷകര്‍ പറയുന്നു.

News @ Thejas Daily

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP